ഷോർട് ഫിലിം എന്നാൽ പ്രേമവും തേപ്പും കോമഡിയും മാത്രമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ആ ധാരണകളെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. സ്ഥിരം പാതയിൽ സഞ്ചരിക്കാതെ ഷോർട് ഫിലിമിൽ പുതുമ കണ്ടെത്താൻ ഇന്നത്തെ യുവനിര നന്നേ ശ്രമിക്കാറുണ്ട്. ഡോ. സ്വീറ്റ്ഹാർട്ട്’ എന്ന ഷോർട്ട് ഫിലിം അതിന് ഉദാഹരണമാണ്.
ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങിയ ഡോ. സ്വീറ്റ്ഹാർട്ട്’ എന്ന ത്രില്ലർ ഷോർട്ട് ഫിലിം മികച്ച ജനശ്രദ്ധയാണ് നേടിയത്. ഹർഷൻ എന്ന ചെറുപ്പക്കാരൻ തന്റെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടിവന്ന പ്രതിസന്ധികളും അതിനെ തരണം ചെയ്യേണ്ടി വരുന്ന മാർഗങ്ങളിലൂടെയുമാണ് കഥ മുന്നോട്ടു പോകുന്നത്.
കമ്പനി മീറ്റിംഗിന് ശേഷം തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഹർഷന്റെ യാത്രയിലാണ് കഥ മാറി മറിയുന്നത്. ഈ യാത്ര തന്റെ ജീവിതത്തെ മുഴുവൻ മാറ്റുമെന്ന് ഹർഷൻ ഒരിക്കലും കരുതിയിരുന്നില്ല. ഇതെ തുടർന്ന് ഹർഷന് അഭിമുഖീകരിക്കേണ്ടി വന്ന പ്രതിസന്ധികളെയാണ് ഷോർട് ഫിലിമിൽ അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് ദീപു, ശ്രീകുമാർ രാമകൃഷ്ണൻ, ജെറി മാത്യൂ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഡോ. സ്വീറ്റ്ഹാർട്ട് ന് രണ്ടാം ഭാഗം ഇറങ്ങുമോ എന്ന ആകാംഷയിലാണ് എല്ലാവരും. മങ്ങിയ വെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ലിനോയ് വർഗീസ് പാറിടയിൽ ആണ്. അനന്ദു അജന്തകുമാർ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. രഞ്ജിത് രാഘവൻ, ആനന്ദു അജന്തകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ കിരൺ എസ് വിശ്വ, ശരത് എന്നിവർ ചേർന്നാണ് സംഗീത സംവിധാനം.
English Summary: Malayalam thriller short movie Dr Sweetheart
YOU MAY ALSO LIKE THIS VIDEO