September 26, 2022 Monday

Related news

August 20, 2022
June 13, 2022
April 29, 2022
March 3, 2022
February 16, 2022
December 18, 2021
September 27, 2021
September 9, 2021
August 9, 2021
August 6, 2021

ആമസോൺ ഇനി മലയാളത്തിലും

Janayugom Webdesk
കൊച്ചി
September 23, 2020 5:15 pm

മുൻനിര ഓൺലൈൻ വിപണന ശ്രിംഘലയായ ആമസോൺ ഇനി മലയാളത്തിലും. പ്രാദേശിക ഭാഷകൾ ഉൾപ്പെടുത്തികൊണ്ട് സേവനങ്ങൾ മെച്ചപ്പെടുത്തുക എന്നതിന്റെ ഭാഗമായി ആമസോണിൽ മലയാളം ഉൾപ്പെടെ നാല് ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുത്തികൊണ്ട് ഇന്റർഫേസ് നവീകരിച്ചു. മലയാളം കൂടാതെ തമിഴ്, കന്നട, തെലുങ്ക് എന്നിവയാണ് ആമസോണിലെത്തിയ മറ്റ് ഭാഷകൾ. പ്രാദേശിക ഭാഷകൾ എത്തിയതോടെ ആമസോൺ ഉപയോഗത്തിലെ ഭാഷ പ്രശ്നത്തിന് പരിഹാരമായി.

ഇതിലൂടെ അടുത്ത ഫെസ്റ്റിവൽ സീസണിന് മുന്നോടിയായി 200മുതൽ 300ദശലക്ഷം വരെ അധിക ഉപഭോക്താക്കൾക്ക് ആമസോണിന്റെ ഇ‑കോമേഴ്‌സ് സേവനങ്ങൾ ആയാസ രഹിതമായി ഉപയോഗിക്കാം. പ്രാദേശിക ഭാഷകളുടെ വരവോടെ ഇനി ആമസോൺ. ഇൻ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും കണ്ടെത്താനും ഉൽപ്പന്ന വിവരങ്ങൾ വായിക്കാനും, വിവരങ്ങൾ കൈകാര്യം ചെയ്യാനും, ബിൽ പേയ്മെന്റുകൾ, റീചാർജുകൾ, പണ കൈമാറ്റം, ഓഫ്‌ലൈൻ പേയ്‌മെന്റുകൾ, ടിക്കറ്റ് ബുക്കിംഗ് എന്നിവ ഉൾപ്പെടെയുള്ള ഓർഡറുകൾക്ക് പണം നൽകാനും അവരുടെ ഓർഡറുകൾ ട്രാക്കുചെയ്യാനും എളുപ്പത്തിൽ സാധിക്കും. ആൻഡ്രോയ്ഡ്, ഐഒഎസ് അപ്ലിക്കേഷനുകൾ, മൊബൈൽ, ഡെസ്‌ക്‌ടോപ്പ് സൈറ്റുകൾ എന്നിവയിലൂടെ ഏറ്റവും ലളിതമായി ആമസോൺ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനാകും.

Eng­lish sum­ma­ry; malay­ala­ma in amazon

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.