നാട്ടിലേയ്ക്ക് അവധി ആഘോഷിക്കാൻ എത്തിയ പതിനേഴുകാരിയുടെ ജീവിതം മാറ്റി മറിച്ചത് ഒരു കൊതുകാണ്. ഷാർജയിൽ താമസിക്കുന്ന മലയാളി പെൺകുട്ടി സാന്ദ്ര ആന്‍ ജെയ്സൺ(17) ആണ് ഗുരുതര വൃക്ക രോഗം ബാധിച്ച് ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പത്തനംതിട്ട അടൂർ സ്വദേശി ജെയ് സണ്‍ തോമസിന്റെ മകളാണ് സാന്ദ്ര. ദിവസവും ഡയാലിസിസ് നടത്തുന്നതിനാലാണ് സാന്ദ്ര ഇപ്പോഴും ജീവിച്ച് ഇരിക്കുന്നത് തന്നെ. ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം സംഭവിക്കുന്ന രോഗമാണ് കുട്ടിയെ ബാധിച്ചിട്ടുള്ളതെന്നും വൃക്ക മാറ്റി വെയ്ക്കുക മാത്രമേ കഴിയൂ എന്നും ഡോക്ടർമാർ പറയുന്നു.
അവധിക്കാലത്ത് ഷാർജയിൽ നിന്ന് പത്തനംതിട്ടയിലെ വീട്ടിലേയ്ക്ക് എത്തിയ സാന്ദ്രയ്ക്ക് അവിടെ നിന്നുമാണ് കൊതുകു കടിയേൽക്കുന്നത്. ആദ്യം ചിക്കൻ പോക്സിന്റെ രൂപത്തിലാണ് രോഗം ബാധിച്ചത്. രോഗം ഭേദമാകാത്തതിനെ തുടർന്ന് നടത്തിയ പരിശാധനകളിൽ ഹെനോക് സ്കോളിൻ പർപുറ എന്ന അപൂര്‍വ രോഗമാണ് സാന്ദ്രയെ ബാധിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. പ്രത്യേകയിനം കൊതുകിന്റെ കടിയേറ്റതാണ് ഇതിന് വഴിവച്ചത്. നാട്ടിലെ ചികിത്സയിൽ അസുഖം കുറച്ച് ഭേദമായതോടെ വീണ്ടും യുഎഇയിലെത്തി. എന്നാൽ, ദിവസങ്ങൾക്കകം പാടുകൾ വർധിക്കുകയും ശരീരം തടിച്ചുവീർക്കുകയും ചെയ്തു. രോഗം തലച്ചോറിനെ ബാധിച്ചതോടെ കുറച്ചു നാളുകളിൽ കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടമായി. വീണ്ടും ചികിത്സ തേടിയപ്പോൾ കുറയുകയും സ്കൂൾ പഠനം തുടരുകയും ചെയ്തു. എന്നാൽ ഈ വര്‍ഷം നടത്തിയ കിഡ്നി ബയോപ്സിയിലൂടെയണ് വൃക്കകൾ 70 ശതമാനം പ്രവർത്തന രഹിതമാണെന്ന് തിരിച്ചറിഞ്ഞത്.
നിത്യേന 11 മണിക്കൂർ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. ചെറിയ പ്രായമായതിനാൽ ഇത്തരം ഡയാലിസിസിനെ ഡോക്ടർമാർ പിന്തുണയ്ക്കുന്നില്ല. എത്രയും പെട്ടെന്ന് വൃക്ക മാറ്റിവച്ചാലേ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ എന്നാണ് ഡോക്ടർമാർ പറയുന്നത്. മാതാവിന്റെ വൃക്ക അനുയോജ്യമാണെങ്കിലും കടുത്ത രക്തസമ്മര്‍ദമുള്ളതിനാല്‍ മാറ്റിവയ്ക്കൽ സാധ്യമല്ല. വൃക്കദാതാവിന്റെ ചെലവടക്കം ചുരുങ്ങിയത് 50 ലക്ഷത്തോളം രൂപ ശസ്ത്രക്രിയക്ക് വേണമെന്നാണ് കണക്കാക്കുന്നത്. ദുബായിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജെയ്സണിന്റെ വരുമാനമാണ് ഇതുവരെയുള്ള മകളുടെ ചികിത്സയ്ക്കായി ഇതിനകം ചെലവഴിച്ചു കഴിഞ്ഞത്. തുടർ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിക്കുകയാണ് ഈ കുടുംബം.
സാന്ദ്രയുടെ ബാങ്ക് അക്കൗണ്ട് വിവരം
SANDRA ANN JAISON
ACCOUNT NO: 2357104013437
CANARA BANK,
ADOOR BRANCH
PATHANAMTHITTA DIST.
KERALA
IIFSC CODE: cnrb0002357
PHONE 00971 567610747.
English Summary: Malayalee girl Sandra seeking help from Sharjah.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.