ഓസ്ട്രേലിയയില്‍ നടന്ന സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി മലയാളി പെൺകുട്ടി . മെല്‍ബണിലെ ഐ ടി കമ്പനിയില്‍ ജോലി ചെയ്യുന്ന റബി ബ്രിഗു ഹില്ലേലിന്റേയും സിഗി സൂസന് ജോര്‍ജിന്റേയും മകള്‍ ജെസ്സി ഹില്ലേലാണ് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
കോട്ടയം സ്വദേശിയും റിട്ടയേര്‍ഡ് പ്രൊഫസറുമായ ഒ എം മാത്യു- ജോളി ദമ്പതികളുടെ പേരക്കുട്ടിയായ ജെസ്സി ഹില്ലേല്‍ വിക്ടോറിയ സ്റ്റേറ്റ് ഗവണ്മെന്റിന്് കീഴില്‍ മെല്‍ബണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡ് സ്ക്വയര്‍ സാംസ്ക്കാരിക സംഘടന നടത്തിയ ഫെഡ് ലൈവ് സംഗീത മത്സരത്തിലാണ് ആദ്യസ്ഥാനത്തെത്തിയത്. ഒരു ലക്ഷം ഡോളര്‍ വില വരുന്ന സമ്മാനങ്ങളാണ് ജെസ്സി സ്വന്തമാക്കിയത്.
വിക്ടോറിയന്‍ സംഗീതത്തെ പ്രോത്സാഹിക്കുന്ന ഫെഡ് സ്ക്വയര്‍ സംഗീത പരിപാടിയായ ഫെഡ് ലൈവില്‍ അവസാന പത്തുപേരില്‍ നിന്നും പ്രേക്ഷകരുടെ വോട്ടിംഗിലൂടെയാണ് ന്യൂസിലാന്റില്‍ ജനിച്ചു വളര്‍ച്ച ജെസ്സിയെ ഒന്നാമതെത്തിച്ചത്. മൊണാഷ് സര്‍വകലാശാലയിലെ സംഗീത വിദ്യാര്‍ഥിനിയാണ് ജെസ്സി ഹില്ലേല്‍.
ക്ലാസിക് വെസ്റ്റേണും ആധുനിക സംഗീതവും കൂട്ടിയിണക്കി മികച്ച രീതിയിലാണ് ജെസ്സി അവതരിപ്പിച്ചതെന്ന് ജൂറി വിലയിരുത്തി. ദ് റെയിന്‍ എന്ന ഗാനമാണ് ജെസ്സിയെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്. പ്രസ്തുത ഗാനത്തിന്റെ രചനയും സംഗീതവും കംപോസിംഗും ജെസ്സി തന്നെയാണ് നിര്‍വഹിച്ചത്. ആലാപനത്തിന് മാത്രമായിരുന്നില്ല മത്സരം. ഡിസംബര്‍ 19ന് ഫെഡ് സ്ക്വയറില്‍ ജെസ്സിയുടെ ലൈവ് സംഗീത നിശ അരങ്ങേറും.
English summary: Malayalee girl won first place in Australian music competition
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.