Web Desk

December 19, 2019, 11:27 am

ഒമാനിലെത്തിച്ച് മലയാളി വീട്ടമ്മയെ വിറ്റത് ലക്ഷങ്ങൾക്ക്: ജോലിവാഗ്ദനം ചെയ്ത് നടത്തുന്നത് മനുഷ്യക്കടത്ത്

Janayugom Online

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും എങ്ങനെയെങ്കിലും രക്ഷ നേടുക എന്ന  ലക്ഷ്യമാണ് മലയാളികളെ വിദേശത്തേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ജോലി വാഗ്ദാനം ചെയ്ത് നടത്തുന്നത് മനുഷ്യക്കടത്താണ് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ദുബായിൽ ജോലി നൽകാമെന്ന വ്യാജേന ഒമാനിലേക്കു കടത്തിയ മലയാളി വീട്ടമ്മയെ നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ് മട്ടേഞ്ചേരി സ്വദേശിനി.

you may also like this video


പ്രതിമാസം 25000 രൂപ ശമ്പളത്തിൽ ദുബായിൽ ജോലി വാഗ്ദാനം ചെയ്ത് 2018 ഡിസംബർ 8നാണ് എറണാകുളം മട്ടാഞ്ചേരിയിൽ നിന്നു വീട്ടമ്മയെ കൊണ്ടു പോയത്. സന്ദർശക വിസ ആയിരുന്നു. ദുബായിൽ എത്തിച്ച ശേഷം റോഡ് മാർഗം മസ്കത്തിലേക്ക് കടത്തുകയായിരുന്നു. 2.75 ലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്ക് വിറ്റെന്നാണ് പരാതി. വിഷയത്തിൽ സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസ് പ.പി സുരേഷ്കുമാർ കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞിരിക്കുകയാണ്.