ഡൽഹിയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി നഴ്‌സ്‌ കൂടി മരിച്ചു

Web Desk

ന്യൂഡല്‍ഹി

Posted on June 03, 2020, 11:52 am

ഡൽഹിയിൽ കോവിഡ് ബാധിതയായി ഒരു മലയാളി നേഴ്സ് കൂടി മരിച്ചു. രഘുഭിർ നഗർ ആർജി ബ്ലോക്കിലെ രാജമ്മയാണ് (64) മരിച്ചത്. കോട്ടയം കടത്തുരുത്തി സ്വദേശിയാണ് ഇവർ. കോവിഡ് രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ്‌ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, അവിടെ വച്ച് തന്നെ മരിക്കുകയും ചെയ്‌തു. ഡൽഹിയിൽ 10 ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്‌സാണ് രാജമ്മ.

Eng­lish sum­ma­ry; malay­alee nurse died in del­hi due to covid infection

you may also like this video;