ഏറ്റുമാനൂർ സ്വദേശിനിയായ നഴ്സിന് കൊറോണ ബാധ

Web Desk

കോട്ടയം

Posted on January 23, 2020, 9:40 am

സൗദിയിലെ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധ. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിയിലാണ് രോഗം സ്ഥിരീകരിച്ചത്. സൗദിയിലെ സ്വകാര്യ ആശുപത്രിയായ അൽ ഹയത് നാഷണലിലെ ജീവനക്കാരിയാണ് ഇവർ.

അതേസമയം മലയാളി നഴ്സിനെ കൂടാതെ ഈ ആശുപത്രിയിലെ ഫിലിപ്പീൻ സ്വദേശിയായ നഴ്സിനും കൊറോണ പിടിപെട്ടിട്ടുണ്ട്. ഫിലിപ്പീൻ സ്വദേശിക്കായിരുന്നു ആദ്യം രോഗം പിടിപ്പെട്ടതെന്ന് ആശുപത്രിയിലെ മറ്റു മലയാളി നഴ്സുമാർ പറയുന്നു. ഇവരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് ഏറ്റുമാനൂർ സ്വദേശിനിയിലേക്ക് വൈറസ് പടർന്നത്. എന്നാൽ ഇക്കാര്യത്തിൽ ആശുപത്രി അധികൃതർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നില്ലെന്ന് ജീവനക്കാർ ആരോപിക്കുന്നു.

വൈറസ് പടരുന്നത് ഭയന്ന് പല ജീവനക്കാരും ആശുപത്രിയിലേക്ക് എത്താത്ത സ്ഥിതിയാണ് ഇവിടെ. അൽ ഹയത് നാഷണൽ ആശുപത്രിയിൽ ഇതിനുള്ള ചികിത്സ ലഭ്യമല്ലെന്നിരിക്കെ, സർക്കാർ ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനും ആശുപത്രി അധികൃതർ തയാറാകുന്നില്ല. രോഗവിവരം റിപ്പോർട്ട് ചെയ്യാതെ മറച്ചുവെക്കുകയാണ് അധികൃതർ. സംഭവം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് നഴ്സുമാർ പറഞ്ഞു.

YOU MAY ALSO LIKE THIS VIDEO