ലോകമാകെ ഭീതിപടര്‍ത്തുന്ന കൊറോണ വെെറസ് ബാധിച്ച ഒരു മലയാളി നഴ്സിന്റെ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നാല്പതോളം മലയാളി നഴ്സുമാരെ സൗദി അറേബ്യയിലെ അബഹയിലെ ആശുപത്രിയില്‍ ഐസൊലേഷന്‍ വിഭാഗത്തിലാക്കി. രോഗം ബാധിച്ച ഒരു ഫിലിപ്പെെന്സുകാരിയെ ചികിത്സിച്ച ഏറ്റുമാനൂര്‍ സ്വദേശിയാണ് ആശുപത്രിയിലുള്ളത്. ഇതേത്തുടര്‍ന്നാണ് നാല്പതോളം മലയാളി നഴ്സുമാരെ നിരീക്ഷണത്തിലാക്കിയത്. എന്നാല്‍ ഐസൊലേഷന്‍ വാര്‍ഡിലെ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ഒരു ദുരിതത്തടങ്കല് തന്നെയെന്ന് നേഴ്സുമാര്‍ പരാതിപ്പെടുന്നു. പ്രതിരോധ മരുന്നുകളോ ആവശ്യത്തിനു ഭക്ഷണമോ പോലും നല്‍കാതെയാണ് നിരീക്ഷണ പ്രഹസനം.
നിരീക്ഷണ പീഡനത്തെക്കുറിച്ച് സൗദിയിലെ ഇന്ത്യന്‍ എംബസിയോടു പരാതിപ്പെട്ടിട്ടും ഒരു ഫലവുമുണ്ടായില്ല. ചികിത്സയിലുള്ള ഏറ്റുമാനൂര്‍ സ്വദേശിനി അബഹയിലെ അല്വായാത്ത് നാഷണല്‍ ഹോസ്പിറ്റലിലെ നഴ്സാണ്. ഫിലിപ്പെെന്‍ നഴ്സിനെ പരിചരിച്ചതിനെത്തുടര്ന്ന് മൂന്ന് മലയാളി നഴ്സുമാരെ നിരീക്ഷണത്തിലാക്കിയിരുന്ന അധികൃതര്‍ ഇപ്പോള്‍ മലയാളി നഴ്സുമാരെ തെരഞ്ഞുപിടിച്ച് നിരീക്ഷണ തടങ്കലിലാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നുവെന്നാണ് ആരോപണം.
ചെെനയില്‍ കൊറോണ വെെറസ് ബാധ മരണക്കൊയ്ത്തു നടത്തുന്നതിനിടെ സൗദിയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ചെെനയില്‍ നിന്നും നേരിട്ടും മറ്റു രാജ്യങ്ങള്‍ വഴിയും എത്തുന്നവരെയും കര്‍ശനമായി പരിശോധിക്കുന്നു. ചെെനയിലേയ്ക്കും മറ്റു കൊറോണ ബാധിത രാജ്യങ്ങളിലേയ്ക്കുമുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ ജനങ്ങളെ നിരന്തരം ഉപദേശിക്കുന്നുണ്ട്. സൗദിയില്‍ ഇതുവരെ ഇരുപതോളം പേര്‍ക്കു വെെറസ് ബാധയുണ്ടായി. 540 പേരുടെ രോഗം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
English summary: Malayalee nurses sturggle in saudi while corona virus
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.