27 March 2024, Wednesday

Related news

March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024
December 31, 2023
December 28, 2023
December 24, 2023

മംഗളുരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ച നിലയില്‍

Janayugom Webdesk
മംഗളൂരു
October 6, 2021 2:37 pm

മംഗളുരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശിനി നീന സതീഷാണ് മരിച്ചത്. കൊളാസോ നഴ്‌സിങ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന നീന ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അവശനിലയിലായിരുന്ന നീനയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് മരണപ്പെട്ടത്. ഫീസടയ്ക്കാന്‍ വൈകിയതിന്റെ പേരില്‍ കോളജ് അധികൃതര്‍ ശകാരിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

ആത്മഹത്യയ്ക്ക് മുന്‍പ് മീന എഴുതിയ കത്തിലൂടെയാണ് സൂചന ലഭിച്ചതെന്ന് ബന്ധുക്കള്‍ പറയുന്ന്. രാത്രിയില്‍ കോളജ് ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.റൂമിലുള്ള മറ്റുള്ളവരാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരനിലയിലായിരുന്ന പെണ്‍കുട്ടി തീവ്രപരിചരണവിഭാഗത്തില്‍. മംഗളുരു പൊലീസ് അസ്വഭാവിക മരണത്തിനാണ് കേസെടുത്തത്. 

ENGLISH SUMMARY:Malayalee nurs­ing stu­dent hanged in Mangalore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.