കാണാതായ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

Web Desk

വാഷിങ്ടൻ

Posted on January 25, 2020, 5:45 pm

അമേരിക്കയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച മുതൽ കാണാതായ ആൻ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തിൽ കണ്ടെത്തിയത്. ഇൻഡ്യാനയിലെ നോട്ടർഡാം സർവകലാശാല വിദ്യാർഥിനിയാണ് ആൻ റോസ്.

പ്രാഥമികാന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു. ആൻ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാണാതായത്. അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തിൽ വിദ്യാർഥിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശികളാണ് ആൻ റോസിന്റെ മാതാപിതാക്കൾ.

Eng­lish Sum­ma­ry: Malay­alee stu­dent death

you may also like this video