August 7, 2022 Sunday

Related news

November 10, 2020
August 28, 2020
June 20, 2020
June 13, 2020
May 2, 2020
February 4, 2020
February 4, 2020
January 25, 2020
December 28, 2019
December 13, 2019

മലയാളി വിദ്യാർത്ഥിനി ഉത്തര കൊറിയയിൽ എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു

Janayugom Webdesk
August 28, 2020 9:01 pm

ഉത്തര കൊറിയയിൽ ഗവേഷകയായിരുന്ന മലയാളി വിദ്യാർത്ഥിനി എയർപോർട്ടിൽ കുഴഞ്ഞു വീണു മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയിൽ ജോസിൻറെയും ഷേർലിയുടെ മകൾ ലീജ ജോസ്( 28) ആണ് മരിച്ചത്. നാലുവർഷമായി ലീജ ഉത്തര കൊറിയയിൽ ഗവേഷകയാണ്.

കഴിഞ്ഞ ഫെബ്രുവരിയിൽ അവധിക്ക് ലീജ നാട്ടിൽ വന്നിരുന്നു. കൊവിഡ് വൈറസ് പ്രതിസന്ധി വ്യാപകമായതിനാൽ യഥാസമയം ലീജക്ക് തിരികെ പോകാൻ കഴിഞ്ഞില്ല. കഴിഞ്ഞ ആറാം തീയതിയാണ് കോഴ്സ്സ്  പൂർത്തിയാക്കുവാനായി ലീജ വീണ്ടും കൊറിയയിലേയ്ക്ക് പുറപ്പെട്ടത്.

സെപ്തംബറിൽ വിസയുടെ കാലാവധിതീരുകയും കോഴ്സ് പൂർത്തിയാവുകയും ചെയ്യുന്നതിനാലാണ് തിരികെ പോയത്. അവിടെയെത്തി 14 ദിവസം ക്വാറൻറൈനിൽ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറംവേദനയും അനുഭവപ്പെട്ടെങ്കിലും വിദഗദ്ധ ചികിത്സ ലഭ്യമായില്ല. ക്വാറൻറൈൻ കാലാവധിക്ക് ശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും കുറയാത്തതിനെ തുടർന്ന് തിരികെ പോരാൻ ടിക്കറ്റെടുത്തിരുന്നു. നാട്ടിലേക്ക് തിരികെ പോരാൻ വ്യാഴാഴ്ച്ച വൈകിട്ട് എയർപോർട്ടിലെത്തിയ ലീജ അവിടെ വച്ച് കുഴഞ്ഞു വീണു. ഉടൻ തന്നെ സമീപത്തുള്ള മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റോഷി അഗസ്റ്റിൻ എം. എൽ. എ, അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, അൽഫോൺസ് കണ്ണന്താനം എം. പി എന്നിവർ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം ഉടൻതന്നെ നാട്ടിലെത്തിക്കാനുള്ള നടപടികളാരംഭിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.