Web Desk

ദുബായ്

February 12, 2020, 7:34 pm

തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയുടെ നില ഗുരുതരം

Janayugom Online

തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ പ്രവാസി മലയാളിയുടെ നില ഗുരുതരമായി തുടരുന്നു. ദുബായിലെ ഉമല്‍ ഖ്വയിനിലെ അപ്പാര്‍ട്ടമെന്റിലുണ്ടായ തീപിടിത്തത്തില്‍ നിന്ന് ഭാര്യയെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. മലയാളിയായ അനില്‍ നൈനാന്‍( 32), ഭാര്യ നീനു എന്നിവരെ അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അനിലിന്റെ ഭാര്യ നീനുവിന് പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്ക് ഗുരുതരമല്ല. അനിലിന് 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്നും നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ആശുപത്രിയിലെ ബന്ധുക്കള്‍ പറഞ്ഞു. നീനുവിന്റെ ആരോഗ്യസ്ഥിതിയില്‍ ഇപ്പോള്‍ കുഴപ്പമൊന്നുമില്ല. 10 ശതമാനം പൊള്ളലാണേറ്റതെന്ന് ബന്ധുക്കള്‍ പറയുന്നു. രണ്ടുപേരെയും ഒരേ ആശുപത്രിയില്‍ തന്നെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ദുബായില്‍ ജോലി ചെയ്യുന്ന ഇവര്‍ക്ക് നാല് വയസുള്ള മകനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് ഫഌറ്റില്‍ തീപിടിത്തം ഉണ്ടായത്. ഇടനാഴിയില്‍ വച്ചിരുന്ന ഇലക്രിക് ബോക്‌സില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തമുണ്ടായ ഉടനം ഇരുവരെയും ആദ്യം ഷെയ്ഖ് ഖലീഫ ജനറല്‍ ആശുപത്രിയിലും പിന്നീട് അബുദാബിയിലെ മഫ്‌റാഖ് ആശുപത്രിയിലേക്കും മാറ്റി. ‘അപകടത്തിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയില്ലെങ്കിലും, ഇടനാഴിയില്‍ നില്‍ക്കുകയായിരുന്ന നീനുവിനാണ് ആദ്യം പൊള്ളലേറ്റത്. കിടപ്പുമുറിയിലായിരുന്നു അനില്‍ ഓടിയെത്തി നീനുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തീആളിപ്പടര്‍ന്ന പൊള്ളലേല്‍ക്കുകയായിരുന്നു,

Eng­lish sum­ma­ry: Malay­alee who was severe­ly burned while res­cu­ing his wife from the fire

you may also like this video