Site iconSite icon Janayugom Online

ലിഫ്റ്റില്‍ തല കുടുങ്ങി മലയാളി യുവാവ് മരിച്ചു

മൂന്നു നിലക്കെട്ടിടത്തിലെ ലിഫ്റ്റില്‍ തല കുടുങ്ങി മലയാളി യുവാവ് മരിച്ചു. മലപ്പുറം ചമ്രവട്ടം സ്വദേശി മുഹമ്മദ് ഷാഫിയാണ് (36) ലിഫ്റ്റില്‍ കുടുങ്ങി മരിച്ചത്. ശനിയാഴ്ച രാത്രി എട്ടു മണിയോടെ കുവൈറ്റിലാണ് സംഭവം. മംഗഫ് ബ്ലോക്ക് നാലില്‍ ബഖാല ജീവനക്കാരനായിരുന്ന ഷാഫി ജോലിയുടെ ഭാഗമായി ഡെലിവറി ചെയ്യാന്‍ എത്തിയപ്പോഴാണ് അ പകടത്തില്‍പ്പെട്ടത്.

ട്രോളി ലിഫ്റ്റില്‍ കുടുങ്ങിയയപ്പോള്‍ ഷാഫി തല പുറത്തേക്കിടുകയും ഈ സമയം ലിഫ്റ്റ് മുകളിലേക്ക് ചലിച്ചപ്പോള്‍ ഷാഫിയുടെ തലയും ശരീരവും ലിഫ്റ്റിന് അകത്തും പുറത്തുമായി കുടുങ്ങുകയുമായിരുന്നു. അഗ്‌നിശമന സേന സ്ഥലത്ത് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തെക്കേവളപ്പില്‍ മുഹമ്മദ് കുട്ടിയാണ് മുഹമ്മദ് ഷാഫിയുടെ പിതാവ്. ഉമ്മാച്ചുവാണ് മാതാവ്. ഖമറുന്നീസയാണ് ഭാര്യ. മക്കള്‍: ഷാമില്‍, ഷഹ്‌മ, ഷാദില്‍.

Eng­lish sum­ma­ry; Malay­alee youth died when his head got stuck in an elevator

You may also like this video;

Exit mobile version