Web Desk

നെടുങ്കണ്ടം

June 16, 2021, 7:14 pm

ഷാര്‍ജയില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട നിലയില്‍

Janayugom Online

ഷാര്‍ജ അബു ഷഗാരയില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ (28) ആണ് കൊല്ലപ്പെട്ടത്. മലയാളിയുടെ ബാര്‍ബര്‍ ഷോപ്പില്‍ തൊഴിലാളിയായി കഴിഞ്ഞ മൂന്ന് വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച വിഷ്ണു.

ആഫ്രിക്കന്‍ വംശജരാണ് കൊലയ്ക്ക് പിന്നിലെന്ന് കരുതുന്നു. നാട്ടിലേയ്ക്ക് ഉടനെ മടങ്ങാനിരിക്കെയാണ് വിഷ്ണുവിന്റെ മരണം. ഷാര്‍ജ പൊലീസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

Sum­ma­ry: Malay­alee youth killed in Sharjah

 

You may like this video also