Friday
22 Feb 2019

മലയാളി യുവാവ് ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍

By: Web Desk | Wednesday 4 July 2018 9:35 PM IST

കോഴിക്കോട്: താമരശേരി സ്വദേശിയെ ബഹ്റൈനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 29 കാരനായ അബ്ദുള്‍ നഹാസിനെയാണ് ബഹ്റൈനിലെ ഹുറ പ്രവശ്യയിലെ താമസസ്ഥലത്താണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൈകള്‍ രണ്ടും പിറകിലേക്ക് കെട്ടി, കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. തലക്കടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. തെളിവ് നശിപ്പിക്കുന്നതിനായി മുളകുപൊടി, അരി, എണ്ണ എന്നിവ തറയില്‍ വിതറിയിരുന്നു.

ഞാ​യ​റാ​ഴ്ച രാ​ത്രി സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് നഹാസിനെ ഫോ​ണി​ല്‍ ല​ഭി​ക്കാ​താ​യ​തി​നെ തു​ട​ര്‍​ന്ന് താ​മ​സ സ്ഥ​ല​ത്തു ചെ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മു​റി​യി​ല്‍ മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്.  പൊലീസ് സംഘംവും വിരളടയാള വിധഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം സല്‍മാനിയ മെഡിക്കല്‍ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്.

Related News