Thursday
21 Mar 2019

മലയാളികളുടെ സ്വന്തം ചാള മേരിയുടെ വെളിപ്പെടുത്തൽ; പരാതിയുമായി പോലീസ് സ്റ്റേഷനിൽ

By: Web Desk | Thursday 14 March 2019 2:36 PM IST


നിരവധി സീരിയലിലൂടെയും കോമഡി ഷോകളിലൂടെയും ഏവരുടെയും ഹൃദയം കവർന്ന താരമാണ് ചാളമേരി എന്നറിയപ്പെടുന്ന മോളി ജോസഫ്. എന്നാൽ നമ്മെ അരങ്ങിൽ ചിരിപ്പിക്കുന്ന മലയാളികളുടെ സ്വന്തം ചാള മേരിയ്ക്ക് കുടുംബത്തിൽ നിന്നും അത്ര സമാധാനമല്ല കിട്ടുന്നത്.

മകന് സ്ത്രീധനമായി കിട്ടിയ സ്ഥലത്ത് വീടുവയ്ക്കാന്‍ ഭാര്യ വീട്ടുകാര്‍ അനുവദിക്കുന്നില്ല എന്ന വിഷയത്തിന്റെ പ്രശ്‌നത്തിലാണ് ചാളമേരി.

കൊച്ചിസിറ്റി പൊലീസിന് മുന്‍പാകെയാണ് മോളിയും മകന്‍ ജോളിയും പരാതി നൽകിയെങ്കിലും ‘എനിക്ക് നീതി കിട്ടണം. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം എന്ന് ആവർത്തിച്ചുപറയുകയാണ് മേരി.

മകന്‍ ജോളിക്ക് വിവാഹ ശേഷം സ്ത്രീധനമായി മൂന്ന് സെന്റ് സ്ഥലം ഭാര്യാ വീട്ടുകാര്‍ നല്‍കിയിരുന്നു. എന്നാല്‍ വീടു വയ്ക്കാന്‍ ഇപ്പോള്‍ ഭാര്യയുടെ അമ്മ അനുവദിക്കുന്നില്ല. എന്റെ മകനു കിടക്കാന്‍ വീട് വെയ്ക്കണം. മകന് മൂന്ന് സെന്റ് സ്ഥലമാണ് സ്ത്രീധനമായി ലഭിച്ചത്. സ്ഥലത്തിന് പട്ടയംതരാം എന്നു പറയുന്നതല്ലാതെ തരുന്നില്ല. മുദ്രപേപ്പറില്‍ എഴുതി നല്‍കിയതാണ്. കഴിഞ്ഞ എട്ടു കൊല്ലമായി അവര്‍ അവിടെ ഷെഡ് കെട്ടിയാണ് താമസം. ആ ഷെഡ് വെള്ളം കയറി നശിച്ചുപോയി. അത് പൊളിച്ച്‌ ശേഷം തറവാട്ടു വീടായ എന്റെ വീട്ടിലാണ് അവര്‍ വന്നു താമസിക്കുന്നത്. ഇപ്പോള്‍ അവര്‍ക്ക് ഒരു വീടു വച്ചു കൊടുക്കാമെന്നു കരുതി. എന്നാല്‍ മകന്റെ ഭാര്യയുടെ അമ്മ സമ്മതിക്കുന്നില്ല. അവര്‍ തങ്ങള്‍ക്കെതിരെ എല്ലായിടത്തും കള്ളക്കേസ് കൊടുക്കുകയാണ്.” അങ്ങനെ ആണെങ്കില്‍ എനിക്ക് എന്റെ മകനെ നഷ്ടപ്പെടും. അതിനു നീതിക്കു വേണ്ടി വന്നതാണ്” ചാള മേരി പറയുന്നു.

ചെല്ലാനം കണ്ടക്കടവിലാണ് മോളീ ജോസഫിന്റെ മകന്‍ വീടു വയ്ക്കാന്‍ ശ്രമിച്ചത്.

 

YOU MAY ALSO LIKE THIS;

Related News