കോവിഡ് ബാധിച്ച് ലണ്ടനിലും അമേരിക്കയിലും മലയാളികള്‍ മരിച്ചു. ലണ്ടനില്‍ നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്ന കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍(44), ഷിക്കാഗോയില്‍ ജോലി ചെയ്ത് വന്നിരുന്ന ജോസഫ് വല്ലാത്തറക്കല്‍(63) എന്നിവരാണ് മരിച്ചത്. ഇയാള്‍ കോട്ടയം മാന്നാനം സ്വദേശിയാണ്.
അതേസമയം, ലോകത്താകെ കോവിഡ് രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുപ്രകാരം 3,064,823 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. 211,607 പേരുടെ ജീവനാണ് കോവിഡ്ഇതുവരെ കവര്‍ന്നത്. ആകെ രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്.1,010,507 രോഗബാധിതരുള്ള അമേരിക്കയില്‍ 56,803 പേര്‍ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 ജീവന്‍ നഷ്ടമായി.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.