18 April 2024, Thursday

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണത്തിളക്കത്തില്‍ മലയാളിയും

Janayugom Webdesk
ബിര്‍മിങ്ഹാം
August 7, 2022 6:07 pm

കോമൺവെൽത്ത് ഗെയിംസില്‍ മലയാളിത്തിളക്കം. ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോള്‍ സ്വര്‍ണം നേടി. (17.03 മീറ്റ‍ർ). മലയാളി താരം അബ്ദുല്ല അബൂബക്കർ വെള്ളിയും കരസ്ഥമാക്കി(17.02 മീറ്റർ. പ്രവീൺ ചിത്രവേൽ നാലാം സ്ഥാനത്തെത്തി. ഗെയിംസിൽ ഇന്ത്യയുടെ 16–ാം സ്വർണമാണിത്.
പുരുഷൻമാരുടെ (51 കിലോ) ബോക്സിങ്ങിൽ അമിത് പങ്കലും സ്വര്‍ണം നേടി. 5–0നാണ് അമിത് ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെ പരാജയപ്പെടുത്തിയത്.
ബോക്സിങ്ങിൽ ഇന്ത്യയുടെ രണ്ടാം സ്വർണമാണിത്. വനിതാ ബോക്സിങ്ങിൽ നിതു ഗൻഗാസും സ്വർണം നേടി. 48 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ ഡെമി ജേഡിനെ 5–0നാണു നിതു കീഴടക്കിയത്. പുരുഷൻമാരുടെ ബോക്സിങ്ങിൽ രോഹിത് തോകാസ് വെങ്കലം സ്വന്തമാക്കി. വനിതാ ഹോക്കിയിൽ ഇന്ത്യ വെങ്കലം നേടി. വെങ്കല പോരാട്ടത്തില്‍ ന്യൂസീലൻഡിനെ പെനൽറ്റി ഷൂട്ട് ഔട്ടിലാണ് ഇന്ത്യ കീഴടക്കിയത്.
മത്സരത്തിൽ ഒരു ഗോളിന്റെ ലീഡെടുത്ത ഇന്ത്യയ്ക്കെതിരെ അവസാന സെക്കൻഡുകളിലാണ് ന്യൂസീലൻഡ് സമനില ഗോൾ നേടിയത്. അതേസമയം വനിതാ സിംഗിൾസ് ബാഡ്മിന്റനിൽ പി.വി. സിന്ധു ഫൈനലിലെത്തി. സെമിയിൽ സിംഗപ്പൂരിന്റെ ലോക 18–ാം നമ്പർ താരം യോ ജിയ മിന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. 

Eng­lish Sum­ma­ry: Malay­ali also won gold in the Com­mon­wealth Games

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.