22 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 18, 2025
January 18, 2025
January 10, 2025
January 10, 2025
January 10, 2025
January 8, 2025
January 8, 2025
January 5, 2025
January 5, 2025
January 4, 2025

ടി20യില്‍ വീണ്ടും മലയാളി സെഞ്ചുറിത്തിളക്കം

Janayugom Webdesk
ഗാബോറൻ (ബോട്സ്വാന)
November 28, 2024 10:20 pm

അന്താരാഷ്ട്ര ടി20 ക്രിക്കറ്റില്‍ സഞ്ജു സാംസണെ കൂടാതെ മറ്റൊരു മലയാളി താരത്തിന് കൂടി സെഞ്ചുറി. ടി20 ലോകകപ്പിന്റെ ആഫ്രിക്കൻ ക്വാളിഫയറിൽ ബോട്സ്വാന താരം വിനു ബാലകൃഷ്ണനാണ് വീണ്ടുമൊരു മലയാളി സെഞ്ചുറിത്തിളക്കം എഴുതിച്ചേര്‍ത്തത്. ബോട്സ്വാന ക്രിക്കറ്റിലെ വലം കയ്യന്‍ ബാറ്ററും വലം കൈ ഓഫ് ബ്രേക്ക് ബൗളറുമാണ് വിനു ബാലകൃഷ്ണന്‍. തൃശൂര്‍ ജില്ലയിലാണ് ജനനം.

എസ്വാറ്റിനിക്കെതിരായ മത്സരത്തില്‍ 66 പന്തിൽ രണ്ട് സിക്സും 12 ഫോറും അടങ്ങുന്നതാണ് വിനുവിന്റെ ഇന്നിങ്സ്. മത്സരം ബോട്സ്വാന 45 റൺസിന് ജയിച്ചു. മത്സരത്തില്‍ ടോസ് നേടിയ ബോട്സ്വാന ബാറ്റിങ് തിരഞ്ഞെടുത്തു. ഓപ്പണിങ്ങിനായി ക്യാപ്റ്റന്‍ കരാബോ മൊത്ത‌ലങ്കയും വിനു ബാലകൃഷ്ണയും ഇറങ്ങി. ഇരുവരുടെയും ഓപ്പണിങ്ങ് കൂട്ടുകെട്ട് ആദ്യ ഓവറുകളില്‍ തന്നെ ടീമിന് മികച്ച തുടക്കം നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.