Friday
06 Dec 2019

വെസ്റ്റ് ഇന്‍ഡീസ് പര്യടനം; സന്ദീപ് വാര്യര്‍ ഇന്ത്യ എ ടിമീല്‍

By: Web Desk | Thursday 25 July 2019 10:30 AM IST


തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യര്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള എ ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ സ്ഥാനം നേടിയ നവ്ദീപ് സെയ്‌നിക്ക് പകരമാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.

വെസ്റ്റിന്‍ഡീസ് എ ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31 ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല്‍ 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര്‍ വെള്ളിയാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും.

You May Also Like This:

Related News