ലണ്ടന്‍
April 6, 2020 3:38 pm
കോവിഡ് ബാധിച്ച് ലണ്ടനിലും ന്യൂയോർക്കിലുമായി 2 മലയാളികൾ മരിച്ചു. 17 വർഷമായി ന്യൂയോർക്കിൽ താമസിക്കുന്ന കൊട്ടാരക്കര കരിക്കം സ്വദേശി ഉമ്മൻ കുര്യൻ, ലണ്ടനിൽ താമസിക്കുകയായിരുന്ന ഓടനാവട്ടം സ്വദേശിനി ഇന്ദിര എന്നിവരാണ് മരിച്ചത്.
ആശുപത്രിയിൽ കെയർ വിഭാഗത്തിൽജോലി ചെയ്യുകയായിരുന്ന ഉമ്മൻകുര്യന് 3 ദിവസമായി രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ 5 മണിക്കാണ് മരണം സംഭവിച്ചതായ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.ന്യൂയോർക്കിലുള്ള ഭാര്യയും മകളും മകനും ഇവരുടെ കുടുംബവും വീട്ടിൽ നിരീക്ഷണത്തിലാണ്.
ഇവർക്ക് നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. കഴിഞ്ഞ നവംബറിൽലണ്ടനിലെത്തിയ ഇന്ദിരമൂത്തമകൾക്കൊപ്പം താമസിക്കുന്നതിനിടെ രക്തസമ്മർദ്ദം കൂടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ കോവിഡ് ബാധിതയായി കഴിഞ്ഞ ദിവസം ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്ക് മരണപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.