കോഴിക്കോട് സ്വദേശി യുകെയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് ചെമ്പനോട സ്വദേശിയായ കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനാണ് സിദ്ധാര്‍ത്ഥ്. യു കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ഖത്തര്‍ രാജാവിന്റെ ചികിത്സാ സംഘത്തിലെ അംഗം കൂടിയാണ് ഡോക്ടര്‍ പ്രകാശും ഭാര്യയും.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.