ബഹ്റൈനിലെ ഫ്ലാറ്റിനുള്ളില്‍ മലയാളി ഡോക്ടര്‍മാര്‍ മരിച്ച നിലയില്‍

Web Desk
Posted on August 13, 2018, 4:38 pm

മനാമ: ബഹ്റൈനിൽ ഫ്ലാറ്റിനുള്ളില്‍ ബന്ധുക്കളായ മലയാളി ഡോക്ടർമാര്‍ മരിച്ച നിലയില്‍. പത്തനംതിട്ട റാന്നി എരുമേലി സ്വദേശികളായ ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്‍റെ പത്നിയും കൊല്ലം സ്വദേശിയുമായ ഡോ. ഷാമിലീന സലീയെയും ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ച്ചെന്ന് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രഥമിക നിഗമനം. ഇരുവരുടെയും മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.