നേപ്പാളിൽ നാലു കുട്ടികളടക്കം എട്ട് മലയാളികൾ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ മലയാളികളെ കുറ്റപ്പെടുത്തി റിപ്പോർട്ട്. അതേസമയം, ഹോട്ടലിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 28 വർഷത്തോളം പഴക്കമുള്ള റിസോർട്ടിന്റെ ലൈസൻസ് നേപ്പാൾ സർക്കാർ മൂന്ന് മാസത്തേയ്ക്ക് റദ്ദാക്കി.
മൈനസ് നാല് ഡിഗ്രി സെൽഷ്യൽസ് ആയിരുന്നു സംഭവ ദിവസത്തെ താപനില. റൂമിൽ ഇലക്ട്രിക് ബ്ലാങ്കറ്റ് സംവിധാനമുണ്ടായിരുന്നുവെങ്കിലും തണുപ്പകറ്റാൻ അത് മതിയാകില്ലെന്ന നിലപാടിലായിരുന്നു കുടുംബങ്ങൾ.
റെസ്റ്റോറന്റ് ജീവനക്കാർ ഇത് അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ച് റെസ്റ്റോറന്റിലെ ഗ്യാസ് ഹീറ്റർ റൂമിൽ കൊണ്ടു പോയി വെയ്ക്കുകയായിരുന്നുവെന്നാണ് റെസ്റ്റോറന്റ് ജീവനക്കാർ പറയുന്നത്. നേപ്പാൾ ടൂറിസം വകുപ്പ് ഡയറക്ടർ സുരേന്ദ്ര ഥാപയുടെ അധ്യക്ഷതിയിലുള്ള അഞ്ചംഗ സംഘമാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
English Summary: Malayali families death in Nepal govt submit the report.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.