കോവിഡ് രോഗം കരുണയില്ലാതെ മനുഷ്യജീവന്‍ അപഹരിക്കുമ്പോള്‍ നിസ്സഹായരായിപോയ പല കുടുംബങ്ങളും അലമുറയിട്ടു കരയുന്ന കാഴ്ചയാണ് ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും കാണുന്നത്. മെച്ചപ്പെട്ട ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ യുകെയില്‍ പോയ പ്രവാസി കുടുംബം നേരിടുന്ന നിസ്സഹായതയുടെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഈ കുടുബത്തെ സഹായിക്കണെമന്ന് അഭ്യര്‍ത്ഥിക്കുകയാണ് കിങ്‌സ് ലിൻ മലയാളി സമൂഹം. പീറ്റർ ബോറോയിൽ നിന്നും ഏകദേശം 30 മൈൽ ദൂരെയുള്ള കിങ്‌സ് ലിൻ എന്ന സ്ഥലത്തു നിന്നുമുള്ള വാര്‍ത്തയാണ് ഇത്. ഒരു വയസുള്ള കൈകുഞ്ഞും ഭര്‍ത്താവുമടങ്ങുന്ന തന്റെ കുടുബത്തിന് ഒരു സഹായമെന്ന നിലയ്ക്കാണ് നാട്ടില്‍ നിന്ന് അമ്മ അനസൂയയെയും അച്ഛനെയും കിങ്‌സ് ലിൻ ക്യുൻ എലിസബത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായി ജോലി നോക്കുന്ന ജെന്നിഫർ ശരവണൻ യുകെയിലേക്ക് കൊണ്ടുപോകുന്നത്.
മൂന്ന് മാസത്തേക്കാണ് ഇവരെ കൊണ്ടുപോയത്. എന്നാല്‍ മകളെ സഹായിക്കാന്‍ അമ്മ അനസൂയ വീണ്ടുമൊരു മൂന്നുമാസം കൂടി അവിടെ തുടരാന്‍ തീരുമാനിച്ചു. അച്ഛന്‍ നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. പെട്ടന്നായിരുന്നു സ്ഥിതിഗതികള്‍ മാറിമറിഞ്ഞത്. കൊറോണ അമ്മക്കും മോൾക്കും പിടിപെട്ടു. വിസിറ്റിങ് വിസയിലുള്ള അമ്മയുടെ ചികിത്സ ചെലവ് എത്ര കൊടുക്കേണ്ടി വരുമെന്നറിയാതെ രോഗം അൽപം ഭേദമായപ്പോൾ ഡിസ്ചാർജ് ചെയ്‌ത് വീട്ടിൽ ഇരിക്കെ ആണ് അമ്മ അനസൂയയുടെ വേർപാട്…
ഇതേസമയം കൊറോണ ബന്ധിച്ച ജെന്നിഫറുടെ ആരോഗ്യ നില വഷളായതിനെത്തുടർന്ന് കെയിംബ്രിജ് പാപ് വേർത് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. ഇപ്പോൾ വളരെ ഗുരുതരമാണ് ജെനിഫറിന്റെ അവസ്ഥ… തന്റെ ‘അമ്മ തന്നെ വിട്ടു പോയെന്ന് ജെന്നിഫർ ഇതുവരെ അറിഞ്ഞിട്ടില്ല.. കേവലം ഒരു വയസ് മാത്രം പ്രായമുള്ള കുട്ടിയും, എന്ത് ചെയ്യണമെന്ന് അറിയാതെ ഭർത്താവും… ആശ്വസിപ്പിക്കാൻ ആവാതെ കിങ്‌സ് ലിൻ മലയാളി സമൂഹവും. രണ്ട് പെൺമക്കൾ ആണ് പരേതയായ അനസൂയക്ക് ഉള്ളത്.
തുച്ഛമായ ശമ്പളത്തിൽ കഴിഞ്ഞു പോന്നിരുന്ന ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ അനുഭവിക്കുന്നതെന്നും അനസൂയയുടെ ശവസംസ്കാരച്ചടങ്ങുകള്‍ നടത്താനുള്ള പണത്തിനായി ഇവര്‍ കരുണയുള്ളവരുടെ സഹായത്തിനായി കാത്തിരിക്കുകയുമാണെന്നാണ് അവിടുത്തെ മലയാളി സമൂഹം അറിയിക്കുന്നത്. ജെന്നിഫറിന്റെ കുടുബത്തെ സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ അസോസിയേഷനുമായി ബന്ധപ്പെടാനാണ് ഇവരുടെ അഭ്യാര്‍ത്ഥന. ധനസഹായം നല്‍കുന്നതിനായി അക്കൗണ്ട് വിവരങ്ങളും നല്‍കിയിട്ടുണ്ട്.
Name : KINGS LYNN MALAYALEE COMMUNITY
Sort code : 53–61-38
Account No : 66778069
Bank : NATWEST, KING’S LYNN BRANCH
Please use the payment reference : Jennifer Saravanan
more details
NIMESH MATHEW – 07486080225 (PRESIDENT)
JAIMON JACOB – 0745605717 (SECRETARY)
JOMY JOSE – 07405102228 (TREASURER)
English Summary: malayali family in uk tested corona positive need help
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.