നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന മലയാളി യുവതിയുടെ മരണം; അഞ്ചു വർഷത്തിന് ശേഷം ഭർത്താവ് അറസ്റ്റിൽ

Web Desk
Posted on November 09, 2019, 6:31 pm

ഭോപാൽ: മധ്യപ്രദേശിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന മലയാളി നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ഒളിവിലായിരുന്ന ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസ് 5 വർഷത്തിനു ശേഷമാണ് പൊലീസ് പിടികൂടിയത്. 2014ൽ ആണ് കോട്ടയം അതിരമ്ബുഴ നെടും തൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഭർത്താവ് ലിനു. ഭോപാലിലെ സ്കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.

ഭോപാലിൽ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയി. അതിനെ തുടർന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്യുന്നത്.