കുനൂർ സൈനിക ഹെലികോപ്ടർ അപകടത്തിൽ മരിച്ച തൃശൂർ പുത്തൂർ സ്വദേശിയും വ്യോമസേന ജൂനിയർ വാറന്‍റ് ഓഫീസറുമായ എ. പ്രദീപിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്ന് റിപ്പോർട്ട്. മൂന്നു ദിവസം വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ പ്രസാദ് പറഞ്ഞു.
മൃതദേഹം കൊണ്ടു വരുന്നതിന് ഒരു ദിവസം മുമ്പ് വിവരം അറിയിക്കുമെന്നാണ് പറഞ്ഞത്. വിമാനമാർഗം നെടുമ്പാശേരിയിൽ എത്തിച്ച ശേഷം റോഡ് മാർഗം തൃശൂരിലെ വീട്ടിലേക്ക് കൊണ്ടുവരും. മൃതദേഹം തിരിച്ചറിയാനായി ബന്ധുക്കളുടെ ഡി.എൻ.എ എടുത്തിട്ടില്ലെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
ബുധനാഴ്ചയാണ് കുനൂരിന് സമീപം സൈനിക ഹെലികോപ്ടർ തകർന്നുവീണ് രാജ്യത്തിന്‍റെ പ്രഥമ സംയുക്ത സേന മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ മരിച്ചത്. മൊത്തം 14 പേരാണ് ഹെലികോപ്ടറിൽ യാത്ര ചെയ്തിരുന്നത്. 80 ശതമാനം പൊള്ളലോടെ രക്ഷപ്പെട്ട ഗ്രൂപ് ക്യാപ്റ്റൻ വരുൺ സിങ് ബംഗളൂരു എയർഫോഴ്സ് കമാൻഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
english summary;malayali jawan A pradeep s body will be delayed in repatriation
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.