Web Desk

March 25, 2020, 12:22 pm

കൊറോണ രോഗിയെന്ന് വിളിച്ച് ആക്ഷേപിച്ചയാളെ കുത്തിക്കൊന്നു, പാലക്കാട് സ്വദേശി അറസ്റ്റിൽ

Janayugom Online

ഗൂഡല്ലൂര്‍: കൊറോണ രോഗി എന്ന് വിളിച്ച് അധിക്ഷേപിച്ചതിന്റെ പേരിൽ ഊട്ടിയിൽ മലയാളി തമിഴ് നാട് സ്വദേശിയായ ചുമട്ടുതൊഴിലാളിയെ കുത്തിക്കൊന്നു. ഇന്നലെ ഉച്ചയോടെ നൊണ്ടിനേടു സ്വദേശിയായ ജ്യോതിമണിയെയാണ് പാലക്കാട് സ്വദേശിയായ ദേവദാസ് (40) കൊലപ്പെടുത്തിയത്.

ഊട്ടി മാര്‍ക്കറ്റിലെ ഹോട്ടലിലാണ് സംഭവം നടന്നത്. ജ്യോതിലാലും സുഹൃത്തും ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഹോട്ടല്‍ തൊഴിലാളിയായ ദേവദാസ് ഇവര്‍ക്കരികിലേക്ക് വരികയായിരുന്നു. സംസാരത്തിനിടയില്‍ കേരളത്തിലേക്ക് പോയ കാര്യം ദേവദാസ് ഇവരോട് പറഞ്ഞു. ഇതോടെ ജ്യോതിമണി കൊറോണ ബാധിതനെന്ന് വിളിച്ച്‌ ദേവദാസിനെ അധിക്ഷേപിച്ചു. ഇതിൽ പ്രകോപിതരായ ദേവദാസ് ഇവരുമായി വാക്കേറ്റമാവുകയും ഹോട്ടലില്‍ പച്ചക്കറി അരിയുന്ന കത്തി ഉപയോഗിച്ച്‌ ജ്യോതിമണിയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

you may also like this