വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Web Desk
Posted on July 09, 2019, 6:43 pm

ജിദ്ദ :സൗദി ജിദ്ദ അമീര്‍ സുല്‍ത്താന്‍ റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം വേങ്ങര അരിക്കുളം സ്വദേശി ചെരിച്ചിയില്‍ അബ്ദുല്‍ ഗഫൂര്‍ (41) ആണ് മരിച്ചത്. അദാം ഇന്റര്‍ നാഷണല്‍ ട്രേഡിംഗ് എസ്റ്റാബ്ലീഷ്‌മെന്റ് കീഴിലെ സവാരി ഗ്രൂപ്പ് ജീവനക്കാരനായിരുന്നു ഇദ്ദേഹം. .കഴിഞ്ഞ 15 വര്‍ഷമായി ജിദ്ദയിലുണ്ട്.

ജിദ്ദയിലെ മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇവിടെ തന്നെ ഖബറടക്കും. നടപടിക്രമങ്ങളുടെ പൂര്‍ത്തീകരണത്തിന് ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിഭാഗം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.