കോവിഡ് പടരുന്ന മുംബൈയിൽ ചികിത്സ കിട്ടാതെ മലയാളി മരിച്ചു. കാസർകോട് മഞ്ചേശ്വരം സ്വദേശിയും മുംബൈയിൽ ഹോട്ടൽ വ്യവസായിയുമായ ഖാലിദ് ബംബ്രാണ (52) ആണു മരിച്ചത്. ദക്ഷിണ മുംബൈ ഡോംഗ്രി നിവാസിയാണ്. കോവിഡ് സംശയിച്ച് അഞ്ചിലേറെ ആശുപത്രികൾ ചികിത്സ നിഷേധിക്കുകയായിരുന്നു. പനിയും ശ്വാസം മുട്ടലുമുണ്ടായിരുന്നതായും അവശത തോന്നിയപ്പോൾ കിടത്തി ചികിത്സ തേടാൻ ശ്രമിച്ചപ്പോഴാണ് ഒന്നിനു പുറകെ മറ്റൊന്നായി ആശുപത്രികൾ അവഗണിച്ചതെന്ന് ബോംബെ കേരള മുസ്‍ലിം ജമാ അത്ത് പ്രസിഡന്റ് സി. എച്ച്. അബ്ദുൽ റഹ്‌മാൻ പറഞ്ഞു.
ഇതിനിടെ, സ്ഥിതി മോശമായി. മൃതദേഹം സിഎസ്എംടിയിലെ സെന്റ് ജോർജ് സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം വന്നശേഷമേ തുടർ നടപടികൾ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോവിഡ് സംശയത്തെത്തുടർന്ന് ചികിത്സ നിഷേധിക്കപ്പെട്ട് മുംബൈയിൽ ഒരാഴ്ചയ്ക്കിടെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണു ഖാലിദ്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.