October 6, 2022 Thursday

മലപ്പുറം സ്വദേശി യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു

Janayugom Webdesk
അബുദാബി
May 1, 2020 8:45 am

ദുബായില്‍ ഒരു മലയാളി കൂടി കോവിഡ് ബാധിച്ച് മരിച്ചു. യുഎഇയിലെ റാസല്‍ഖൈമയില്‍ മലപ്പുറം മൂക്കുതല സ്വദേശി കേശവന്‍ ആണ് മരിച്ചത്.

67 വയസായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 29 ആയി. ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഇതുവരെ ജീവന്‍ നഷ്ടമായത് 322 പേര്‍ക്കാണ്. 58,052 പേര്‍ക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിച്ചത്.

സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ പുതിയ 1351 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിതരായവരില്‍ 83 ശതമാനവും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.