കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്‌സ് മരിച്ചു

Web Desk

മസ്​കറ്റ്

Posted on September 15, 2020, 1:36 pm

ഒമാനില്‍ കോവിഡ്​ ബാധിച്ച്‌​ മലയാളി നഴ്‌സ് മരിച്ചു. പത്തനംതിട്ട ആനന്ദപ്പള്ളി സ്വദേശിനിയായ ബ്ലെസി (37) ആണ്​ രോഗബാധയേറ്റ് മരിച്ചത്. കോവിഡ്​ ബാധിച്ച്‌​ റോയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സിനാവ്​ ആശുപത്രിയില്‍ നഴ്​സായിരുന്ന ബ്ലെസിക്ക് ഒരുമാസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്​ ഇബ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന്​ ഒരാഴ്​ച മുന്‍പാണ് ​ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ​

you may also like this video