രാജ്യതലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും എട്ട് നഴ്സുമാരെ കൂടി ജോലിയിൽ നിന്നും പിരിച്ചുവിട്ടു. ഇവരിൽ ഏഴുപേരും മലയാളികളാണ്.
കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാർക്ക് സുരക്ഷാ ഉപകരണങ്ങൾ നൽകാത്തതിൽ പ്രതിഷേധ സമരം നടത്തിയ പ്രൈമിസ് ആശുപത്രിയിലെ നഴ്സുമാർക്കെതിരെയാണ് നടപടി.
ബുധനാഴ്ച മൂന്നു മലയാളി നഴ്സുമാർക്ക് പിരിച്ചുവിടൽ കത്ത് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് എട്ടു പേരെ കൂടി പിരിച്ചുവിട്ടിരിക്കുന്നത്.
you may also like this video