മുംബൈ സെൻട്രലിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സുമാർക്ക് കൂട്ടത്തോടെ കോവിഡ് ബാധ. 46 മലയാളി നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. മൂന്ന് ഡോക്ടർമാർക്കും രോഗം സ്ഥിരീകരിച്ചു. ആകെ 51 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് മൂന്ന് രോഗികൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു. കോവിഡ് രോഗലക്ഷണങ്ങളൊന്നും കാണിക്കാത്തവരിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സഹപ്രവർത്തകരായ 150 ലധികം നഴ്സുമാരെ നിലവിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
English Summary: malayali nurses in mumbai tested corona positive
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.