ഒന്റാറിയോ മേഖലയിൽ താമസിക്കുന്ന മലയാളി ബിടെക് വിദ്യാർത്ഥി നിതിൻ ഗോപിനാഥ് (25) റിച്ച്മണ്ട് ഹിൽ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളിൽ ബുധനാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. ബിടെക് പൂർത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വർഷം മുൻപാണ് നിതിൻ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം നിതിൻ ജോലിയിൽ പ്രവേശിച്ചിരുന്നു.
കാഞ്ചിയാർ പള്ളിക്കവല അമ്പാട്ടുകുന്നേൽ ഗോപിനാഥന്റെ മകനാണു. . ബുധനാഴ്ച രാവിലെ നിതിൻ അച്ഛനെ ഫോണിൽ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് വിവരം നാട്ടിൽ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.
25-ാം ജന്മ ദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. മറ്റ് പ്രശ്നമൊന്നും നിതിനില്ല. അതുകൊണ്ട് ഇതു സ്വാഭാവിക മരണമാണോ എന്ന സംശയമാണ്.കാനഡയിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ്
മരണമെന്നതിൽ വ്യക്തമല്ല. ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന്‍ ഇല്ല. ഇതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകുന്നതിനു ഓന്റോറിയോ മലയാളി സമാജം ഗോഫണ്ട മി അക്കൗണ്ട് ഓപ്പൺ
ചെയ്തിട്ടുണ്ട്.
English summary: malayali student drowned to death
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.