June 5, 2023 Monday

ഫാത്തിമാ കേസ്: കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ ശുപാര്‍ശ

Janayugom Webdesk
ചെന്നെെ
December 15, 2019 9:22 am

ഫാത്തിമ ലത്തീഫ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്‍നാട് സർക്കാർ ശുപാർശ ചെയ്‍തു. ക്രൈംബ്രാഞ്ച് അന്വേഷണം നീളുന്നതിൽ മദാസ് ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി. മദ്രാസ് ഐഐടി വിദ്യാർത്ഥിയായിരുന്ന ഫാത്തിമയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് അടുത്ത മാസം സമർപ്പിക്കാനിരിക്കേയാണ് കേസ് സിബിഐക്ക് കൈമാറാൻ തമിഴ്‍നാട് സർക്കാർ ശുപാർശ ചെയ്‍തത്.

ഫാത്തിമയുടേത് ആത്മഹത്യ തന്നെയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. സഹപാഠികളുടെ പങ്കും പരിശോധിക്കണമെന്ന് ഫാത്തിമയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. സെമസ്റ്റർ അവധിയായതിനാൽ വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികളെ അന്വേഷണ സംഘം വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഐഐടിയിലെത്തി തെളിവെടുപ്പ് നടത്തിയ തമിഴ്‌നാട് വനിതാ കമ്മീഷൻ ഫാത്തിമ ക്യാമ്പസിനകത്ത് ചൂഷണം നേരിട്ടോ എന്ന് വ്യക്തമായിട്ടില്ലെന്നാണ് നിലപാടെടുത്തിരുന്നത്.

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.