മ​ദ്രാ​സ്​ ​ഐഐടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

Web Desk
Posted on November 09, 2019, 10:31 pm

ചെ​ന്നൈ: മ​ദ്രാ​സ്​ ​ഐഐടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ര​ണ്ടാം​കു​റ്റി പ്രി​യ​ദ​ർ​ശ​നി ന​ഗ​ർ 173 കി​ലോ​ൻ​ത​റ​യി​ൽ ഫാ​ത്തി​മ ല​ത്തീ​ഫ് (18) ആ​ണ്​ മ​രി​ച്ച​ത്. ഒ​ന്നാം വ​ർ​ഷ എം. ​എ ഹ്യു​മാ​നി​റ്റി​സ് (​ഇ​ൻ​റ​ഗ്രേ​റ്റ​ഡ്) വി​ദ്യാ​ർ​ഥി​നി​യാ​ണ്. ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ്​ വ​നി​ത ഹോ​സ്​​റ്റ​ലി​ലെ മു​റി​യി​ൽ ഫാ​നി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

രാ​വി​ലെ പ​ത്തു മ​ണി​ക്ക്​ ഫാ​ത്തി​മ​യു​ടെ മാ​താ​വ്​ സ​ജി​ത ല​ത്തീ​ഫ്​ ഫോ​ണി​ൽ വ​ള​രെ​നേ​രം വി​ളി​ച്ചി​ട്ടും കി​ട്ടാ​താ​യ​തോ​ടെ കൂ​ട്ടു​കാ​രി​ക​ളോ​ട്​ അ​ന്വേ​ഷി​ക്കാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. അ​ക​ത്തു​നി​ന്ന്​ പൂ​ട്ടി​യ മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച്​ അ​ക​ത്ത്​ ക​ട​ക്കു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്​​ച മു​മ്ബ്​ ന​ട​ന്ന ഇ​േ​ൻ​റ​ണ​ൽ പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക്​ കു​റ​ഞ്ഞ​ത്​ ഫാ​ത്തി​മ​യെ മാ​ന​സി​ക​മാ​യി ബാ​ധി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​നാ​യി റോ​യ​പേ​ട്ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി. കോ​ട്ടൂ​ർ​പു​രം പൊ​ലീ​സ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. ഐ. ​ഐ. ​ടി​യു​ടെ ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ് (എ​ച്ച്. ​എ​സ്. ​ഇ. ​ഇ)​കോ​ഴ്സി​നു​ള്ള എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഫാ​ത്തി​മ ല​ത്തീ​ഫ് ഒ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു. സി. ​ബി. ​സി. ​എ​സ്. ​ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ എ​ല്ലാ​വി​ഷ​യ​ങ്ങ​ൾ​ക്കും എ ​വ​ണും പ്ല​സ് ടു​വി​ന് 93.2 ശ​ത​മാ​നം മാ​ർ​ക്കും നേ​ടി​യി​രു​ന്നു. സി​വി​ൽ സ​ർ​വീ​സ് മോ​ഹ​ത്തി​ലാ​ണ് ചെ​ന്നൈ ഐ. ​ഐ. ​ടി​യി​ലെ ഹ്യു​മാ​നി​റ്റീ​സ് കോ​ഴ്സ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. പി​താ​വ്: അ​ബ്​​ദു​ൽ ല​ത്തീ​ഫ് (പ്ര​വാ​സി​). മാ​താ​വ്: സ​ജി​ത. അ​യി​ഷ ഇ​ര​ട്ട സ​ഹോ​ദ​രി​യാ​ണ്. ഇ​ള​യ സ​ഹോ​ദ​രി: മറിയം.