തമിഴ്നാട് അതിര്‍ത്തികടക്കാനാവാതെ കുടുങ്ങി 30ഓളം മലയാളികള്‍. നോര്‍ക്കയില്‍ രജിസ്റ്റര്‍ചെയ്ത് കേരളത്തിന്റെ അനുമതി പാസുമായി എത്തിയവരെ അതിര്‍ത്തികടക്കാന്‍ സാധിക്കില്ലെന്നും തമിഴ്നാട് സര്‍ക്കാരിന്റെ പാസ്കൂടി ലഭിച്ചാല്‍ മാത്രമേ ഇവരെ അതിര്‍ത്തി കടത്തി വിടാന്‍ സാധിക്കുകയുള്ളൂ എന്നുമാണ് പൊലീസ് പറയുന്നത്. കളിയിക്കാവിള ചെക്ക്പോസ്റ്റിലാണ് ഇവരെ തടഞ്ഞിരിക്കുന്നത്.കുട്ടികളും സ്ത്രീകളുമടക്കം 30ലധികം ആളുകളാണ് ഭക്ഷണവും വെള്ളവുമില്ലാതെ അതിര്‍ത്തികടക്കാന്‍ അനുമമതിക്കായി കാത്തു നില്‍ക്കുന്നത്. എന്നാല്‍ കയ്യിലുള്ള കേരളത്തിന്റെ അനുമതി മാത്രം ലഭിച്ച പാസ് മതിയാകില്ല തമിഴ്നാടിന്റെ അനുമതി ലഭിക്കുന്ന പാസ്കൂടി വേണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
Updating.….
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.