പച്ചടിയും, പാല്‍പായസവുമായി വിദേശീയരുടെ മനം കവര്‍ന്ന് മലയാളി വനിത

Web Desk
Posted on July 16, 2019, 2:38 pm

സ്വന്തം ലേഖകന്‍

കൊച്ചി :ബീറ്റ്‌റൂട്ട് പച്ചടിയും ‚സാമ്പാറും ‚തോരനും ‚പാല്പായസവുമെല്ലാം 50 മിനിറ്റില്‍ വെച്ചൊരുക്കിയ മലയാളി വനിത ചൈനയിലെ മക്കാവു വില്‍ നടന്ന ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് അവാര്‍ഡില്‍ ബെസ്റ്റ് ഷോ കിച്ചണ്‍ അവാര്‍ഡ് നേടി . തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ നിമി സുനില്‍കുമാറാ ണ് പുരസ്‌ക്കാര ജേതാവ് .വിവിധ രാജ്യങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 25 ഷെഫുമാര്‍ക്കൊപ്പമാണ് നിമി മത്സരിച്ചത് .
വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനൊപ്പം അത് കാഴ്ചക്കാര്‍ക്ക് രുചിക്കാനുള്ള അവസരവും നല്‍കുന്നുണ്ട് .വിദഗ്ദ്ധരായ ഷെഫുമാര്‍ രുചിയറിഞ്ഞാണ് അവാര്‍ഡ് നിശ്ചയിക്കുന്നത് .ഈ മാസം മൂന്ന് നാല്തിയതികളിലാണ് മത്സരം നടന്നത്.
നേരത്തെ കേരളത്തിലെ നാലുമണി പലഹാരങ്ങളെ കുറിച്ച് നിമി സുനില്‍കുമാര്‍ രചിച്ച ഫോര്‍ ഒ ക്‌ളോക്ക് ടെംപ്‌റ്റേഷന്‍സ് കേരള എന്ന പുസ്തകത്തിന് ഗോര്‍മോണ്ട് വേള്‍ഡ് കുക്ക് ബുക്ക് അവാര്‍ഡു ലഭിച്ചിരുന്നു .കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള 54 നാലുമണി പലഹാരങ്ങളെ കുറിച്ചാണ് പുസ്തകത്തില്‍ പറയുന്നത് .
മൂന്നാര്‍ ടാറ്റ സ്‌കൂളില്‍ ഡയറ്റി ഷ്യനായ നിമി ഫുഡ് ബ്ലോഗര്‍ ‚ഫോട്ടോഗ്രാഫര്‍ എന്നീ നിലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് .വിദേശസഞ്ചാരികള്‍ക്കായി നിമി നടത്തുന്ന പാചകക്ലാ സുകള്‍ ട്രാവല്‍ സൈറ്റുകളായ ട്രിപ്പ് അഡ്വൈസര്‍ ‚ദി ലോണ്‍ലി പ്ലാനറ്റ് എന്നിവരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട് .സുനില്‍ കുമാറാണ് ഭര്‍ത്താവ് സുര്‍ജിത് ‚ശിവശങ്കര്‍ എന്നിവര്‍ മക്കളാണ് .

YOU MAY LIKE THIS VIDEO ALSO