മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. വനിതാ വിഭാഗത്തിൽ ക്വാർട്ടറിലെത്തിയിരുന്ന പി. വി സിന്ധുവും സൈന നെഹ്വാളും തോറ്റതോടെയാണ് ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചത്.
സിന്ധു ലോക ഒന്നാം നമ്പർ താരം തായ് സു യിങിനോടും സൈന ഒളിംപിക്സ് സ്വർണ്ണമെഡൽ നേടിയിട്ടുള്ള സ്പെയിനിന്റെ കരോളിന മാരിനോടുമാണ് തോറ്റത്. സ്കോർ (8–21,7–21).
തായ് സു യിങ്ങിനോട് ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പമാണ് പി. വി സിന്ധു പോരാടിയത്. ഒരുഘട്ടത്തിൽ 15–15ന് പോയിന്റ് നിലയിൽ തുല്യത പാലിക്കുകയും ചെയ്തു. എന്നാൽ തുടർന്ന് നാല് പോയിന്റ് തുടർച്ചയായി നേടി സു യിങ്ങ് ക്ലാസ് തെളിയിച്ചതോടെ സിന്ധു 21–16ന് ഗെയിം കൈവിട്ടു. സ്കോർ(21–16,21–16). സു യിങ്ങിനെതിരേ തുടർച്ചയായ രണ്ടാം തോൽവിയാണ് സിന്ധുവിന്റേത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.