18 April 2024, Thursday

Related news

April 18, 2024
April 18, 2024
April 18, 2024
April 17, 2024
April 17, 2024
April 17, 2024
April 17, 2024
April 15, 2024
April 13, 2024
April 12, 2024

മലേഷ്യന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് നവംബറില്‍

Janayugom Webdesk
ക്വാലാലംപുര്‍
October 10, 2022 9:22 pm

മലേഷ്യന്‍ പ്രധാനമന്ത്രി പാര്‍ലമെന്റ് പിരിച്ചുവിട്ടു. നവംബര്‍ ആദ്യം പൊതു തെരഞ്ഞെടുപ്പ് നടക്കും. പാര്‍ലമെന്റിന്റെ കാലാവധി അവസാനിക്കാന്‍ ഒമ്പത് മാസം ബാക്കി നില്‍ക്കെയാണ് പ്രധാനമന്ത്രി ഇസ്മയില്‍ സബ്രി യാക്കോബ് പാര്‍ലമെന്റ് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഇസ്മയിലിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് മലയ്സ് നാഷണല്‍ ഓര്‍ഗനൈസേഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നേരത്തെയാക്കിയത്. ഭരണകക്ഷിയിലെ ഏറ്റവും വലിയ പാര്‍ട്ടിയാണ് യുഎംഎന്‍ഒ. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നത്. 

രാജാവ് സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പാര്‍ലമെന്റ് പിരിച്ചുവിടുന്നതിന് അനുമതി തേടിയെന്നും ഇസ്മയില്‍ അറിയിച്ചു. സര്‍ക്കാരിന്റെ കെട്ടുറപ്പ് ജനങ്ങളുടെ ആവശ്യമാണ്. കെട്ടുറപ്പുള്ള സര്‍ക്കാരിന്റെ രൂപീകരണം ജനങ്ങളിലൂടെ മാത്രമേ സാധിക്കുവെന്നും ഇസ്മയില്‍ പറഞ്ഞു, പൊതുതെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സ്ഥിരതയുള്ളതും ശക്തവും സ്ഥിരവുമായ സര്‍ക്കാര്‍ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. പാര്‍ലമെന്റ് പിരിച്ചുവിട്ട് 60 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം. ഗുരുതരമായ കെടുതികളുണ്ടാകുന്ന കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഇതേ സീസണിലുണ്ടായ കാലവര്‍ഷത്തില്‍ 50 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തിരുന്നു. 1957 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം മലേഷ്യയില്‍ യുഎംഎന്‍ഒ ആണ് അധികാരത്തിലേറിയിരുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതിന് മുന്‍ പ്രധാനമന്ത്രി നജിബ് റസാക്കിന് 12 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച സംഭവത്തെ തുടര്‍ന്ന് 2018ല്‍ പാര്‍ട്ടി ആദ്യമായി പരാജയം നുകര്‍ന്നു. ഇതിന് പിന്നാലെ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത തുടരുകയാണ്. 2020 മാര്‍ച്ചില്‍ വീണ്ടും അധികാരത്തിലേറിയെങ്കിലും വീണ്ടും തകര്‍ന്നു. ഭൂരിപക്ഷം കുറവായതിനാല്‍ നിലവിലെ സര്‍ക്കാരും ആടിയുലഞ്ഞുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരിക്കുന്നത്.

Eng­lish Summary:Malaysia Par­lia­ment dis­solved; The elec­tion is in November
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.