Monday
23 Sep 2019

മലേഷ്യന്‍ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി മാരിയറ്റില്‍ തുടക്കമായി

By: Web Desk | Monday 8 July 2019 7:12 PM IST


കൊച്ചി: മലേഷ്യന്‍ രുചിഭേദങ്ങള്‍ കൊച്ചിക്ക് പരിചയപ്പെടുത്തുന്ന ടൂറിസം മേലഷ്യ ഫുഡ് ഫെസ്റ്റിവലിന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ തുടക്കം. മലേഷ്യന്‍ കോണ്‍സുലേറ്റും ടൂറിസം മലേഷ്യയും മലിന്‍ഡോ എയറുമായി സഹകരിച്ച് കൊച്ചി മാരിയറ്റില്‍ ഒരുക്കുന്ന ടൂറിസം മലേഷ്യഫുഡ്‌ഫെസ്റ്റിവലിന് മലേഷ്യയിലെ പ്രശസ്ത ഷെഫ് സൈനല്‍ തന്റെ വിസ്മയിപ്പിക്കുന്ന പ്രകടനത്തിലൂടെയാണ് തുടക്കം കുറിച്ചത്. ടൂറിസം മലേഷ്യ ഡെപ്യൂട്ടി ഡയറക്ടര്‍ ലോഗി ധാസന്‍ ധനരാജ്, കൊച്ചി മാരിയറ്റ് ജനറല്‍ മാനേജര്‍ സുമീത് സൂരി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

food festival

ജൂലൈ 14 വരെ ടൂറിസം മലേഷ്യ ഫുഡ് ഫെസ്റ്റിവല്‍ തുടരും. ഈ ദിവസങ്ങളില്‍ വൈകീട്ട് 7 മുതല്‍ 11 വരെ ഹോട്ടല്‍ മാരിയറ്റിലെ കൊച്ചി കിച്ചനില്‍ മലേഷ്യന്‍ വിഭവങ്ങള്‍ ആസ്വദിക്കാം. ഷെഫ് സൈനലിന്റെ പാചക വൈദഗ്ധ്യവും അക്രോബാറ്റിക് മികവും ഒത്തുചേരുന്ന പ്രകടനം ഫുഡ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണമാണ്.

YOU MAY LIKE THIS VIDEO