ആഫ്രിക്കന്‍ രാജ്യമായ മലിയില്‍ വംശീയ ആക്രമണത്തില്‍ നൂറിലേറെപ്പേരെ ചുട്ടുകൊന്നു

Web Desk
Posted on June 11, 2019, 12:04 pm

ബമാകോ: ആഫ്രിക്കന്‍ രാജ്യമായ മലിയില്‍ ഡോഗോണ്‍ ഗോത്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടു. മോപ്തി മേഖലയിലെ സൊബാനെ കൗവില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം . 95 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. 19 പേരെ കാണാതായിട്ടുണ്ട്. മൃതദേഹങ്ങളിലേറെയും കത്തിക്കരിഞ്ഞ നിലയിലാണ്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. അതേസമയം ആക്രമണത്തിനു പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ഡോഗോണ്‍ വംശജരും ഫുലാനി വംശജരും തമ്മില്‍ സംഘര്‍ഷം പതിവായ മലിയില്‍ മൂന്നാഴ്ചമുമ്ബ് ഡോഗോണ്‍ വംശജര്‍ ഫുലാനി ഗോത്രത്തിലെ 160 പേരെ കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു.