20 April 2024, Saturday

Related news

November 11, 2022
October 5, 2022
January 25, 2022
December 27, 2021
December 15, 2021
October 15, 2021
October 13, 2021
October 8, 2021

മാവേലിക്കരയുടെ അഭിമാനമായി മാലിനി; കെ എ എസ് പരീക്ഷയില്‍ ഒന്നാം റാങ്ക്

Janayugom Webdesk
മാവേലിക്കര
October 8, 2021 7:32 pm

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 135-ാം റാങ്കുകാരിയായ എസ് മാലിനിയ്ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ എ എസ്) സ്ട്രീം ഒന്ന് പരീക്ഷയില്‍ ഒന്നാം റാങ്ക്. സാഹിത്യകാരന്‍ എരുമേലി പരമേശ്വരന്‍ പിളളയുടെ ചെറുമകളാണ്. എരുമേലിയുടെ മകന്‍, ചെട്ടികുളങ്ങര പ്രതിഭയില്‍ പി കൃഷ്ണകുമാറിന്റെയും പടനിലം എച്ച്എസ്എസിലെ മുന്‍ അധ്യാപിക ശ്രീലതയുടെയും മകള്‍ എസ് മാലിനിയാണ് മാവേലിക്കരക്ക് അഭിമാനമായി കെഎഎസ് റാങ്ക് നേടിയത്. ശ്രീലത, കവിയും ഭാഷാ ഗവേഷകനും അധ്യാപകനുമായ പുതുശ്ശേരി രാമചന്ദ്രന്റെ സഹോദരിയുടെ മകളാണ്.

മുത്തച്ഛന്റെ സ്വപ്നമാണ് ഇരു പരീക്ഷകളിലൂടെയും മാലിനി സഫലമാക്കിയത്. കെഎഎസ് ഒന്നാം റാങ്ക് ലഭിച്ചെങ്കിലും മാലിനി ഐ എഫ് എസ് ആണ് തെരഞ്ഞെടുക്കുന്നത്. സ്‌കൂള്‍ കോളേജ് പഠന കാലത്ത് മുത്തച്ഛനുമായി നടത്തിയ സാഹിത്യ ചര്‍ച്ചകല്‍ നിന്നുമാണ് ഭാഷാപഠനത്തിനുള്ള പ്രചോദനം ലഭിച്ചതെന്ന് മാലിനി പറഞ്ഞു. സ്വന്തം മകളെപ്പോലെ തന്നെ ചേര്‍ത്തു നിര്‍ത്തിയ വല്യമ്മാവന്‍ പുതുശ്ശേരി രാമചന്ദ്രനും തന്റെ നേട്ടങ്ങള്‍ ഏറെ മോഹിച്ചിരുന്നുവെന്നും മാലിനി പറയുന്നു. കൃത്യമായ സമയക്രമവും ചിട്ടയായ പഠനവുമാണ് ഈ ഓണാട്ടുകരക്കാരിയെ സിവില്‍ സര്‍വീസിലും കെഎഎസിലും ജേതാവാക്കിയത്. ഭ

രണഘടനയില്‍ അടിയുറച്ച് വിശ്വസിച്ച് രാജ്യത്തെ സേവിക്കുകയാണ് ലക്ഷ്യമെന്നും മാലിനി പറഞ്ഞു. 2017 ല്‍ 25-ാം വയസിലാണ് സിവില്‍ സര്‍വീസ് നേടാന്‍ ശ്രമം ആരംഭിച്ചത്. രക്ഷാകര്‍ത്താക്കളുടെ അകമഴിഞ്ഞ പിന്തുണയോടെ, 29-ാം വയസില്‍ മൂന്നാം ശ്രമത്തില്‍ നേട്ടം കൈവരിച്ചു. ഇതിനൊപ്പമായിരുന്നു കെ.എ.എസിനുള്ള പരിശ്രമവും പ്ലസ്ടു പഠനത്തിന് ശേഷം ഹൈദരാബാദ് ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാഗ്വേജസ് സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും ലിഗ്വിസ്റ്റിക്കില്‍ ബിരുദാനന്തര ബിരുദവും നേടി.

ഡല്‍ഹിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സ്വകാര്യ സ്ഥാപനത്തില്‍ അധ്യാപികയായി ജോലിചെയ്തു വരവേയാണ് സിവില്‍ സര്‍വീസ് പഠനത്തിലേക്ക് തിരിഞ്ഞത്. അച്ഛന്റെ സഹോദരി പ്രീതയുടെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നായിരുന്ന പഠനം. 2020ല്‍ ഹൈക്കോടതിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിച്ച ശേഷം അവധിയെടുത്തായിരുന്നു, പഠനം തുടര്‍ന്നത്. പുതുച്ചേരി കേന്ദ്ര സര്‍വകലാശാലയില്‍ ചരിത്ര ഗവേഷക വിദ്യാര്‍ഥിനി നന്ദിനി സഹോദരിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.