മാസ് അമ്മ തന്നെ! മല്ലികാ സുകുമാരൻറ കമൻറിൽ അടിയറവ് പറഞ്ഞ് പൃഥ്വി

Web Desk
Posted on October 20, 2019, 5:32 pm

സിനിമയുടെ പോസ്റ്റർ ഇറങ്ങുമ്പോൾ അതിനെ വിമർശിച്ചും പ്രോത്സാഹിച്ചും കമൻറുകൾ വരുന്നത് സ്വാബാവികമാണ്. എന്നാൽ മകൻറെ സിനിമയക്ക് അമ്മ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചര്‍ച്ചാവിഷയം. പൃഥ്വിരാജിൻറെ സിനിമയുടെ സ്റ്റില്ലിനുതാഴെ നടിയും അമ്മയുമായ മല്ലികാ സുകുമാരൻ നൽകിയ മറുപടിയെക്കറിച്ചാണ് പറഞ്ഞുവരുന്നത്.

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്‍റെ സ്റ്റിൽ പൃഥ്വിരാജ്   തൻറെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് കോശി ആയും രഞ്ജിത്ത് കുര്യൻ ആയും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ അച്ഛൻ ആയാണ് രഞ്ജിത്ത് അഭിനയിക്കുന്നത്.

“കോശിയും കുര്യനും.. മകൻ കുഴപ്പമാ, അപ്പൻ അതിലും കുഴപ്പമാ..” എന്ന കുറിപ്പോടെയാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതിനു താഴെയായാണ് മല്ലികാ സുകുമാരൻറെ വൈറൽ കമൻറ് പ്രത്യക്ഷപ്പെട്ടത്. “അപ്പനെ പ്രത്യേകം അന്വേഷിച്ചതായി മോൻ പറയണം” എന്നായിരുന്നു മല്ലികയുടെ കമൻറ്.

സംഭവം വൈറലായതോടെ ട്രോളന്മാരും അത് ഏറ്റെടുത്തു. എന്തായാലും അമ്മയുടെ ട്രോളിനുമുന്നിൽ മകൻ അടിയറവ് പറഞ്ഞുെവെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ മറ്റൊരു ടൈറ്റിൽ കഥാപാത്രം ആയി എത്തുന്നത് ബിജു മേനോൻ ആണ്. അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയാണ് എത്തുന്നത്. ഇവർക്കിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ആണ് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.