Web Desk

ന്യൂഡല്‍ഹി

February 12, 2021, 2:01 pm

രാജ്യസഭയില്‍ ആസാദിന് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവാകും

Janayugom Online

രാജ്യസഭയില്‍ നിന്ന് വിരമിക്കുന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് പകരം മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാവാകും. ഇതുസംബന്ധിച്ച തീരുമാനം രാജ്യസഭാ ചെയര്‍മാനെ കോണ്‍ഗ്രസ് അറിയിച്ചു.

കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രിയും, റെയില്‍വേ മന്ത്രിയുമായി മുമ്പ് സേവനമനുഷ്ടിച്ചിട്ടുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നുള്ള രാജ്യസഭാംഗമാണ്.

ഫെബ്രുവരി പതിനഞ്ചാം തീയതിയാണ് ഗുലാം നാഭി ആസാദിന്റെ കാലാവധി അവസാനിക്കുക. കശ്മീരില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു ആസാദ്. 

Eng­lish Sum­ma­ry : Mallikar­jun Kharge to become oppo­si­tion leader

You may also like this video :