നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങാനുള്ള ഹൈക്കമാൻഡ് നിർദേശം അവഗണിച്ച് കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് കനക്കുന്നു.
കഴിഞ്ഞ ദിവസം ചേർന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി വാർത്താ സമ്മേളനം വിളിക്കണമെന്ന് ഹൈക്കമാൻഡ് ആവശ്യപ്പെട്ടെങ്കിലും ഇരുനേതാക്കളും അത് തള്ളിയതും ചർച്ചയായി. ഇതിനെ തുടർന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമായിരിക്കും മുൻഷി റിപ്പോർട്ട് നൽകുക. ജനുവരി 9 ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ സാധ്യതയുള്ള 63 മണ്ഡലങ്ങളെക്കുറിച്ചും സ്ഥാനാര്‍ത്ഥി സാധ്യതയെക്കുറിച്ചും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് കോൺഗ്രസിൽ കലഹം രൂക്ഷമാക്കി. വി ഡി സതീശന്റെ മുഖ്യമന്ത്രി സ്വപ്നമാണ് രഹസ്വസര്‍വേക്ക് പിന്നിലെന്നാണ് മറു ഗ്രൂപ്പിന്റെ ആക്ഷേപം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.