ലൈംഗികസൈറ്റുകള്‍ക്ക് പണികൊടുത്ത് മല്ലുഹാക്കേഴ്‌സ്‌

Web Desk
Posted on November 26, 2017, 6:07 pm

സൈബര്‍ ശുദ്ധീകരണം ലക്ഷ്യമിട്ട് മല്ലു ഹാക്കര്‍മാര്‍. സ്ത്രീകളെയും കുട്ടികളെയും മോശമായി ചിത്രീകരിക്കുകയും അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകള്‍ക്കും തടയിട്ട് മലയാളി ഹാക്കര്‍മാര്‍.
മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന സോദ്ദേശ ഹാക്കര്‍മാരുടെ കൂട്ടായ്മയാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന അക്കൗണ്ടുകളടക്കം ഹാക്ക് ചെയ്തത്.ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിനായി ഉപയോഗിക്കുന്ന ഗ്രൂപ്പുകളും ഇവര്‍ ഹാക്ക് ചെയ്തതില്‍ ഉള്‍പ്പെടുന്നുണ്ട്.
കേരള പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ ബിഗ് ഡാഡിക്ക് പിന്തുണ അര്‍പ്പിച്ചായിരുന്നു ഇത്തരത്തിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്ക് നേരെ ആക്രമണം നടന്നത്.
ഏകദേശം 55 ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും അക്കൗണ്ടുകളും ഇവര്‍ ഹാക്ക് ചെയ്തു.
ഇവര്‍ നടത്തിയിട്ടുള്ള ചാറ്റിങ് വിവരങ്ങളും ഗ്രൂപ്പുകളില്‍ അംഗമായിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങളും ഹാക്കര്‍മാര്‍ ചോര്‍ത്തിയെടുത്തു.
ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന പേരിലാണ് ഇവര്‍ സൈബര്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇതു വരെയും ചോര്‍ത്തിയ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല
ഇന്ത്യന്‍ സൈബര്‍ മേഖലക്ക് പലതരത്തില്‍ തലവേദനസൃഷ്ടിച്ചിരുന്ന പാക് സൈറ്റുകളെ അടിച്ചൊതുക്കി നേരത്തേ മല്ലു ഹാക്കര്‍മാര്‍ ശ്രദ്ധേയരായിരുന്നു.