17 July 2025, Thursday
KSFE Galaxy Chits Banner 2

ഗര്‍ഭിണികളിലും അമ്മമാരിലും പോഷകാഹാരക്കുറവ് വര്‍ധിച്ചു

Janayugom Webdesk
ജനീവ
March 8, 2023 10:23 pm

ആഗോളതലത്തില്‍ ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും പോഷകാഹാരക്കുറവ് വര്‍ധിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. ഉക്രെയ്‌നിലെ പോരാട്ടത്തെ തുടർന്നുണ്ടായ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായ 12 രാജ്യങ്ങളിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇടയിൽ പോഷകാഹാരക്കുറവ് 25 ശതമാനം വർധിച്ചതായി യുണിസെഫ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. ആഫ്രിക്കയിലെ പത്തും പശ്ചിമേഷ്യയിലെ രണ്ടും രാജ്യങ്ങളാണ് സര്‍വേക്ക് വിധേയമാക്കിയത്.

ബുര്‍ക്കിനോ ഫാസോ, ചാഡ്, എത്യോപ്യ, കെനിയ, മാലി, നൈജർ, നൈജീരിയ, സൊമാലിയ, സൗത്ത് സുഡാൻ, സുഡാൻ, യെമൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് അനുഭിക്കുന്നവരുടെ എണ്ണം 6.9 ദശലക്ഷമായി ഉയര്‍ന്നു. 2020ല്‍ ഇത് 5.5 ദശലക്ഷം ആയിരുന്നു. ഗർഭിണികളിലും മുലയൂട്ടുന്ന സ്ത്രീകളിലും ഉണ്ടാകുന്ന പോഷകാഹാരക്കുറവ് ദുർബലമായ പ്രതിരോധശേഷിക്കും ഗർഭകാലത്തും ജനനസമയത്തുമുള്ള സങ്കീർണതകളിലേക്കും നയിച്ചേക്കാം.

സബ് സഹാറന്‍ ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പോഷകാഹാരക്കുറവ് മൂലം ഉയര്‍ന്ന ശിശുമരണ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളതായി നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ രണ്ട് വയസിനു താഴെയുള്ള 51 ദശലക്ഷം കുട്ടികള്‍ക്ക് അവരുടെ പ്രായത്തിനൊത്ത് വളര്‍ച്ചയില്ല. ഇതില്‍ ഭൂരിപക്ഷം കുട്ടികള്‍ക്കും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോഴോ ജനിച്ച് ആറ് മാസത്തിനുള്ളിലോ ആണ് വളര്‍ച്ചാ മുരടിപ്പ് സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: Mal­nu­tri­tion has increased among preg­nant women and mothers
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.