Saturday 16, October 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

വല്ലേറ്റ

April 10, 2021, 8:02 pm

മാള്‍ട്ട വിനോദസഞ്ചാരികള്‍ക്ക് പണം അങ്ങോട്ട് നല്‍കും

Janayugom Online

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് തകര്‍ച്ചയിലായ വിനോദസഞ്ചാരമേഖലയെ വീണ്ടെടുക്കുന്നതിനായി യാത്രക്കാരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി മാള്‍ട്ട. മാള്‍ട്ടയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പണം അങ്ങോട്ട് നല്‍കുന്ന പദ്ധതിയുമായാണ് മാള്‍ട്ട വിനോദസഞ്ചാരവകുപ്പ് രംഗത്തെത്തിയത്. 200 യൂറോ (ഏകദേശം 17,787 ഇന്ത്യന്‍ രൂപ)യാണ് വിനോദസഞ്ചാരികള്‍ക്ക് നല്‍കുക.

മെഡിറ്ററേനിയന്‍ ദ്വീപില്‍ വേനല്‍ക്കാലം ചെലവഴിക്കാനെത്തുന്നവര്‍ക്കാണ് സുവര്‍ണാവസരം. ഇവിടെ മൂന്ന് ദിവസമെങ്കിലും തങ്ങുന്നവര്‍ക്കാണ് പാരിതോഷികമായി പണം നല്‍കുന്നത്. കോവിഡ് നിയന്ത്രണങ്ങളിലെ ഭൂരിഭാഗവും ജൂണ്‍ ഒന്നോടെ അവസാനിച്ചേക്കുമെന്നും പുതിയ പ്രഖ്യാപനം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുള്ളതായും ടൂറിസം മന്ത്രി ക്ലേറ്റോണ്‍ ബാര്‍ട്ടോലോ പ്രഖ്യാപിച്ചു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കുന്ന സഞ്ചാരികള്‍ മാള്‍ട്ട ടൂറിസം അതോറിറ്റി 100 യൂറോയും ഹോട്ടല്‍ 100 യൂറോയും നല്‍കുമെന്നും ബാര്‍ട്ടോലോ പറഞ്ഞു.

നാല് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് യഥാക്രമം 150 യൂറോയും മൂന്ന് സ്റ്റാര്‍ ഹോട്ടലില്‍ തങ്ങുന്നവര്‍ക്ക് 100 യൂറോയം ലഭിക്കും.
മാള്‍ട്ടയുടെ സമ്പദ്‌വ്യവസ്ഥയുടെ 27 ശതമാനവും സംഭാവന ചെയ്യുന്നത് വിനോദസഞ്ചാര വകുപ്പാണ്. എന്നാല്‍ കോവിഡ് കാലയളവില്‍ ഈ മേഖലയ്ക്കുണ്ടായത് കനത്ത നഷ്ടമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2.7 ദശലക്ഷം സഞ്ചാരികളാണ് 2019ല്‍ മാള്‍ട്ടയില്‍ സന്ദര്‍ശനം നടത്തിയിരുന്നത്. 2020ല്‍ 80 ശതമാനത്തിലധികം തകര്‍ച്ചയാണ് കോവിഡിനെത്തുടര്‍ന്ന് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്.

Eng­lish sum­ma­ry; Mal­tese tourists will be paid there

You may also like this video;